പരപ്പനങ്ങാടി :സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ പരപ്പനങ്ങാടി സ്വദേശിക്കു ഗോൾഡ് മെഡൽ . പരപ്പനങ്ങാടി നെടുവ കോവിലകം റോഡിൽ രാംനാഥ് പവലിന്റെയും സന്ധ്യയുടെയും മകളാണ് പവന. അരിയല്ലൂർ എം.വി.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പവന ക്ലാസിക് ബോക്സിംഗ് ക്ലബ് പറമ്പിൽ പീടികയെ പ്രതിനിധീകരിച്ചാണ് മത്സരത്തിനിറങ്ങിയത് . സുൽഫി , അരുൺകുമാർ, ജിഷ എന്നിവരാണ് പരിശീലകർ . 2021ലെ മത്സരത്തിലും പവന ഗോൾഡ് മെഡൽ നേടിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |