തിരൂരങ്ങാടി: റോഡ് സുരക്ഷാ സന്ദേശവുമായി തിരൂരങ്ങാടി പ്രസ് ക്ലബ്ബും തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവത്കരണ പ്രദർശനം ആരംഭിച്ചു. ചെമ്മാട് ബസ് സ്റ്റാൻഡിൽ ആരംഭിച്ച പ്രദർശനം തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി സുബൈർ ഉദ്ഘാടനം ചെയ്തു. യു.എ റസാഖ് അദ്ധ്യക്ഷനായ ചടങ്ങിൽ എ.എം.വി.ഐമാരായ ടി മുസ്തജാബ്, എസ്.ജി. ജെസി, മങ്ങാട്ട് ഷൗക്കത്തലി, എം.ടി മുൻസൂർ, മുസ്തഫ ചെറുമുക്ക്, കെ.എം ഗഫൂർ, ബാപ്പു തങ്ങൾ, എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |