തിരൂരങ്ങാടി: കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ 2023 ലീഗിന്റെ പ്രചാരണാർത്ഥം മിനി മാരത്തോൺ സംഘടിപ്പിച്ചു. നൂറോളം പ്രവർത്തകർ അണിനിരന്ന പരിപാടി തഹൽസിദാർ മുഹമ്മദ് സാദിഖ് , സബ് ഇൻസ്പെക്ടർ റഫീഖ് , കൊണ്ടാണത്ത് ബാവ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ടൗൺ ടീം കൊടിഞ്ഞിയുടെ അബൂബക്കർ സിദ്ദിഖ്, നവോദയ ക്ലബ് അംഗം ഫർഹാൻ , കെ.എഫ്.സി കാളംതിരുത്തി അംഗം ഫായിസ് എന്നിവർ യാഥക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തുടർന്നുള്ള ദിവസങ്ങളിൽ ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ , ബാഡ് മിന്റൺ, അണ്ടർ 14 ഫുട്ബാൾ എന്നിവ നടക്കും. ഫെബ്രുവരി 19 നാണ് ഫൈനൽ. പരിപാടിക്ക് വാഹിദ് കരുവാട്ടിൽ, പ്രസിഡന്റ് സലാഹുദീൻ തേറമ്പിൽ, മൂസക്കുട്ടി പത്തൂർ, അലി അക്ബർ, ഫൈസൽ കുഴിമണ്ണിൽ, നരിമടയ്ക്കൽ നൗഷാദ് , കബീർ പള്ളിപറമ്പൻ , ജാഫർ കൊടിയേങ്ങൽ എന്നിവർ നേതൃത്വം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |