SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.36 AM IST

വീടുകളിൽ കെ-ഫോൺ വൈകും

lllll

മലപ്പുറം: കെ-ഫോൺ പദ്ധതിയിൽ ജില്ലയിലെ ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഡിസംബറോടെ നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുണ്ടായില്ല. ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്ന 1,600 ബി.പി.എൽ കുടുംബങ്ങളുടെ പ്രാഥമിക പട്ടിക തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കി സംസ്ഥാന ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (കെ.എസ്.ഐ.ടി.ഐ.എൽ) കൈമാറിയിട്ടുണ്ട്. എന്നാൽ നിരവധി സർക്കാർ ഓഫീസുകളിൽ ഇനിയും ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ അവശേഷിക്കുന്നുണ്ട്. ഇതിന് ശേഷമേ വീടുകളിലേത് പരിഗണിക്കൂ.

ജില്ലയുടെ പലഭാഗങ്ങളിലും കേബിൾ വലിക്കുന്ന പ്രവൃത്തി പൂർത്തിയാക്കാനുണ്ട്. ദേശീയപാത വികസനവും റെയിൽവേ പാളങ്ങൾക്ക് മുകളിലൂടെ കേബിൾ വലിക്കുന്നതിനുള്ള അനുമതി വൈകുന്നതും പദ്ധതി പൂർത്തീകരണത്തിന് വിലങ്ങായിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി തൂണുകളിലൂടെയാണ് കെ-ഫോൺ കേബിൾ വലിക്കുന്നത്.

മലപ്പുറം മുണ്ടുപറമ്പിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലാണ് ജില്ലാ കൺട്രോൾ റൂം സജ്ജീകരിച്ചത്. വള്ളുവമ്പ്രം, കിഴിശ്ശേരി, എടവണ്ണ, വണ്ടൂർ, മേലാറ്റൂർ, താഴേക്കോട്, പുലാമന്തോൾ സബ് സ്റ്റേഷനുകളിൽ കൺട്രോൾ റൂമുകൾ (പോയന്റ് ഓഫ് പ്രസൻസ് ) തുറന്നിട്ടുണ്ട്. ജില്ലയിലാകെ 35 കൺട്രോൾ റൂമുകൾ കെ-ഫോണിനായി സജ്ജീകരിക്കേണ്ടതുണ്ട്. പലയിടങ്ങളിലും കേബിൾ വലിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

ഗുണഭോക്തൃ പട്ടിക തയ്യാർ

ആദ്യഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിൽ 100 ബി.പി.എൽ കുടുംബങ്ങൾക്കേ ഇന്റർനെറ്റ് കണക്‌ഷൻ ലഭിക്കൂ. ഇപ്രകാരം ഒരു പഞ്ചായത്തിൽ പരമാവധി 20 കുടുംബങ്ങളെയേ ഉൾപ്പെടുത്താനായിട്ടുള്ളൂ. വാർഡ് മെമ്പർമാർ തയ്യാറാക്കിയ പ്രാഥമിക പട്ടികയിൽ 100ന് മുകളിൽ അർഹരായ ഗുണഭോക്താക്കൾ ഉൾപ്പെട്ടതോടെ പലയിടങ്ങളിലും നറുക്കെടുപ്പ് നടത്തേണ്ടിവന്നു.

സ്‌കൂൾ വിദ്യാർത്ഥികളുള്ള എസ്.സി കുടുംബങ്ങൾക്കാണ് മുഖ്യ പരിഗണന. ആദ്യം എസ്.ടി വിഭാഗത്തെയും ശേഷം എസ്.സി കുടുംബങ്ങളെയും പരിഗണിച്ചു. കോളേജ് വിദ്യാർത്ഥികളുള്ള എസ്.ടി, എസ്.സി കുടുംബങ്ങൾക്കാണ് പിന്നീട് പരിഗണന നൽകിയത്. പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 1.5 ജി.ബി ഇന്റർനെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കും. നിലവിൽ 20 എം.ബി പെർ സെക്കൻഡ് എന്ന തരത്തിലാണ് ഡാറ്റ വേഗം.

ജില്ലയിൽ ചിലയിടങ്ങളിൽ കൂടി ഇന്റർനെറ്റ് കേബിൾ സ്ഥാപിക്കാനുണ്ട്. സർക്കാർ ഓഫീസുകൾക്ക് കണക്‌ഷൻ നൽകാനാണ് നിലവിൽ നിർദ്ദേശം ലഭിച്ചിട്ടുള്ളത്.

ഹസീബ്,​ കെ-ഫോൺ പ്രൊജക്ട് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, PHONE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.