പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ക്ലീൻ കേരള കമ്പനി മുഖേന ഖരമാലിന്യ സംസ്കരണത്തിന് ശേഖരിക്കേണ്ട അജൈവ മാലിന്യങ്ങളുടെ വിവരങ്ങളടങ്ങിയ പാഴ്വസ്തു ശേഖരണ കലണ്ടർ-2023 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ പ്രകാശനം ചെയ്തു. കലണ്ടർ പ്രകാരം ഓരോ മാസവും ശേഖരിക്കുന്ന പാഴ് വസ്തുക്കൾക്ക് പുറമെ എല്ലാത്തരം പ്ലാസ്റ്റിക്ക്, പേപ്പർ, പേപ്പർ ബാഗ്, കാർഡ് ബോഡ് എന്നിവയും ശേഖരിക്കുമെന്ന് ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ അറിയിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ, നവകേരളം മിഷൻ കോഓർഡിനേറ്റർ പി.സെയ്തലവി, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ടി.ജി.അഭിജിത്, കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ ബി.എസ്.മനോജ്, ക്ലീൻ കേരള ജില്ലാ മാനേജർ ആദർശ് ആർ.നായർ, ശുചിത്വ മിഷൻ അസി.കോഓർഡിനേറ്റർ സി.ദീപ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |