പാലക്കാട്: ആൾ കേരളാ ആട്ടോ കൺസൾട്ടന്റ്സ് വർക്കേഴ്സ് അസോ. സംസ്ഥാന സമ്മേളനം 25ന് പാലക്കാട് നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു.
അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം.യൂസഫ് അദ്ധ്യക്ഷനായി. ജന.സെക്രട്ടറി മധുസൂദനൻ പിള്ള, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബിരാജു, ജില്ലാ ജോ.സെക്രട്ടറി കെ.ഹരിദാസ്, യൂണിയൻ സംസ്ഥാന ട്രഷറർ കെ.എ.നസീർ, ജില്ലാ പ്രസിഡന്റ് ആർ.ജി.പിള്ള, സെക്രട്ടറി എസ്.ദാവൂദ് സംസാരിച്ചു. സമ്മേളന നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ: എം.ഹംസ (ചെയ), എസ്.ദാവൂദ് (കൺ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |