SignIn
Kerala Kaumudi Online
Saturday, 20 April 2024 2.58 AM IST

തപാൽ വഴി ഇനി കയറ്റുമതിയും

post

പാലക്കാട്: തപാൽ ഓഫീസ് വഴി വിദേശങ്ങളിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യാനും സ്വീകരിക്കാനും അവസരം. യു.എസ്, യു.കെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഉൾപ്പെടെ 213 രാജ്യങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉൾപ്പെടെ സാധനങ്ങൾ അയക്കാൻ കഴിയും. പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലാണ് നിലവിൽ 'തപാൽ കയറ്റുമതി കേന്ദ്രം' (ഡാക് നിര്യാത് കേന്ദ്രം) പ്രവർത്തനം തുടങ്ങിയത്.

ഏപ്രിൽ അവസാനത്തോടെ എല്ലാ പോസ്റ്റ് ഓഫീസുകളിലും സൗകര്യം ലഭ്യമാക്കും.
വിമാനത്തിൽ നിരോധനമില്ലാത്ത എല്ലാ സാധനങ്ങളും കയറ്റി അയക്കാം. 35 കിലോഗ്രാം വരെയുള്ള പാഴ്സൽ സ്വീകരിക്കും. ഇവ കസ്റ്റംസ് പരിശോധന കഴിഞ്ഞാണ് വിമാനത്തിൽ കയറ്റുക. വിദേശത്ത് നിന്ന് സാധനങ്ങൾ വരുമ്പോൾ കസ്റ്റംസ് നികുതി (ഡ്യൂട്ടി) അടച്ച് വാങ്ങാം. പോസ്റ്റ് ഓഫീസിലും ഡ്യൂട്ടി അടയ്ക്കാം. സ്പീഡ് പോസ്റ്റ് വഴിയും സാധാരണ പോസ്റ്റിലും അയയ്ക്കാം. കയറ്റുമതി, ഇറക്കുമതി കോഡ്, ജി.എസ്.ടി. രജിസ്‌ട്രേഷൻ, എ.ഡി (ഓതറൈസ്ഡ് ഡീലർ) കോഡ് എന്നിവ നിർബന്ധം.

ഓൺലൈൻ രജിസ്ട്രേഷൻ

കസ്റ്റംസ് ക്ലിയറൻസിന് ഏജന്റുമാരുടെയോ ഇടനിലക്കാരുടെയോ ആവശ്യമില്ല. ഓൺലൈൻ വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്താം. https://dnk.cept.gov.in/customers.web എന്ന സൈറ്റിൽ പ്രവേശിച്ച് യൂസർ നെയിമും പാസ്‌വേഡും ഉണ്ടാക്കണം.

മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ നൽകിയാൽ ഒ.ടി.പി നമ്പർ ലഭിക്കും. ഇംപോർട്ട്, എക്സ്‌പോർട്ട് കോഡ്, ജി.എസ്.ടി നമ്പർ, എ.ഡി കോഡ് എന്നിവ നൽകി രജിസ്‌ട്രേഷൻ നടത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.