മൂവാറ്രുപുഴ: എല്ലാ മാസവും ആയില്യത്തിന് മഹോത്സവമായി കൊണ്ടാടുന്ന കല്ലൂർക്കാട് കലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിലെ ആയില്യം അഞ്ചിന് വിപുലമായി ആഘോഷിക്കുമെന്ന് തന്ത്രി കെ.വി.സുഭാഷ് അറിയിച്ചു. എല്ലാ ആയില്യത്തിനും പതിനായിരത്തിന് മുകളിൽ ആളുകൾ ദർശനം നടത്തുകയും എല്ലാ മാസവും കൃത്യമായി ഭഗവാന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്യുന്നത് തന്നെയാണ് പ്രാർത്ഥിച്ചുപോകുന്ന ഓരോ ഭക്തർക്കും ലഭിക്കുന്ന അനുഗ്രഹ വർഷം. എല്ലാവർക്കും ജീവിത വിജയം നേടുന്നതിനുള്ള വഴിപാടുകളും എല്ലാ ജാതി മതസ്ഥർക്കും നിലവറയ്ക്കകത്ത് ദർശന സൗകര്യവും ഒരുക്കുന്ന കേരളത്തിലെ ഏക നാഗരാജ ക്ഷേത്രസന്നിധിയാണിത്. ആയില്യത്തോടനുബന്ധിച്ച് വിപുലമായ അന്നദാനവും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |