സൗജന്യമായി അംഗത്വമെടുക്കാം
പാലക്കാട്: വായനയിൽ താൽപര്യമുള്ള വീട്ടമ്മമാരുണ്ടോ? പാലക്കാട് ജില്ല പഞ്ചായത്തിൽ വനിതകൾക്ക് മാത്രമായി ഒരു വായനശാല തുറന്നിരിപ്പുണ്ട്. 2019ൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് ലൈബ്രറിയുടെ പ്രവർത്തനത്തിന് തുടക്കമിട്ടത്. കഥകൾ, കവിതകൾ, നോവലുകൾ, യാത്രാവിവരണം തുടങ്ങി അഞ്ഞൂറോളം പുസ്തകങ്ങളുണ്ട് ഇവിടെ. വായിക്കാൻ താൽപര്യമുള്ള വീട്ടമ്മമാർക്ക് ലൈബ്രറിയിൽ സൗജന്യമായി അംഗത്വം നേടാം. വായനാവാരത്തോട് അനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ പഞ്ചായത്ത്, ലൈബ്രറി കൗൺസിൽ, ജില്ലാ സാക്ഷരതാ മിഷൻ എന്നിവരുമായി സഹകരിച്ച് ജൂലായ് 6ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടത്തുന്ന സംവാദത്തിൽ നിങ്ങളുടെ അഭിരുചികളും ഇവ വളർത്താൻ വേണ്ട സൗകര്യങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര എന്നിവരുമായി പങ്കുവയ്ക്കാം.
ഒപ്പം തന്നെ വനിത ലൈബ്രറിയിൽ അംഗത്വവും നേടാം. അംഗത്വം എല്ലായ്പ്പോഴും സൗജന്യമാണ്. സംവാദത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ നമ്പർ, തൊഴിൽ ചെയ്യുന്നുണ്ടെങ്കിൽ അത് രേഖപ്പെടുത്തി പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ prd.pkd@gmail.com എന്ന ഇമെയിലിലോ അറിയിക്കണം. ലൈബ്രറിയിൽ സൗജന്യ അംഗത്വം എടുക്കാൻ എല്ലാ ദിവസവും അവസരം ഉണ്ടാകും. ഫോൺ: 04912505329
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |