SignIn
Kerala Kaumudi Online
Friday, 27 September 2024 5.04 PM IST

പാലക്കാട് ഐ.ഐ.ടിയിൽ ഡി.എസ് ആൻഡ് എ.ഐ

Increase Font Size Decrease Font Size Print Page

പാലക്കാട്: ഐ.ഐ.ടി പാലക്കാട് ഡാറ്റാ സയൻസ് വിഭാഗവും മെഹ്‌ത ഫാമിലി ഫൗണ്ടേഷനും കൈകോർക്കുന്നു. ഐ.ഐ.ടിയിൽ മെഹ്‌ത ഫാമിലി സ്‌കൂൾ ഒഫ് ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(ഡി.എസ് ആൻഡ് എ.ഐ) സ്ഥാപിക്കാനുള്ള ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഐ.ഐ.ടി ഡയറക്ടർ പ്രൊഫ. എ.ശേഷാദ്രി ശേഖർ, ഭൂപത് ആൻഡ് ജ്യോതി മെഹ്‌ത ഫാമിലി ഫൗണ്ടേഷൻ സ്ഥാപകനും സി.ഇ.ഒയുമായ രാഹുൽ മെഹ്‌ത, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ഡികർ, ഐ.ഐ.ടി പാലക്കാട് ബോർഡ് ഒഫ് ഗവർണേഴ്സ് ചെയർമാൻ പ്രൊഫ.രമേശ് വെങ്കിടേശ്വരൻ എന്നിവർ പങ്കെടുത്തു. പ്രൊഫ.എ.ശേഷാദ്രി ശേഖറിന്റെയും ഡാറ്റാ സയൻസ് വിഭാഗം മേധാവി ഡോ.നാരായണൻ സി.കൃഷ്ണന്റെയും നേതൃത്വത്തിൽ എം.എഫ്.എസ്.ഡി.എസ് ആൻഡ് എ.ഐ പ്രമുഖ ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്‌കൂളായി മാറുമെന്ന് ഉറപ്പുണ്ടെന്നും സ്‌കൂളിൽ പുതിയ ഫാക്കൽറ്റികളെ നിയമിക്കുകയും ബിരുദ, ബിരുദാനന്തര, ഗവേഷണ, എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ കോഴ്സുകൾ ഉറപ്പാക്കുമെന്നും രാഹുൽ മെഹ്‌ത പറഞ്ഞു. ഡാറ്റാ സയൻസ് വകുപ്പ് മേധാവി ഡോ.നാരായണൻ സി.കൃഷ്ണൻ,​ ഭൂപത് ആൻഡ് ജ്യോതി മെഹ്‌ത ഫാമിലി ഫൗണ്ടേഷൻ ഗ്ലോബൽ ഡയറക്ടർ നവീൻ ഝാ സംസാരിച്ചു.

 ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വിദ്യാഭ്യാസം, ഗവേഷണം, നവീനാശയങ്ങൾ എന്നിവയുടെ മുൻനിര കേന്ദ്രമായി പാലക്കാട് ഐ.ഐ.ടിയെ മാറ്റുന്നതിനാണ് പുതിയ സ്‌കൂൾ ലക്ഷ്യമിടുന്നത്.

 അടുത്ത പത്ത് വർഷത്തിൽ ആയിരത്തിലധികം വിദ്യാർത്ഥികളുടെ അക്കാദമിക, ഗവേഷണ ആവശ്യങ്ങൾ നിറവേറ്റുന്ന അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രമായി സ്‌കൂൾ ഒഫ് ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറും.

പഠനത്തിലും സാങ്കേതികവിദ്യയിലും ആഗോളവേദി

മെഹ്‌ത ഫാമിലി ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ഫാക്കൽറ്റികളുടെ ശൃംഖലയും അക്കാഡമിക സഹകരണം വളർത്തുന്നതിനുള്ള പ്രതിബദ്ധതയും പ്രയോജനപ്പെടുത്തുന്നതിലൂടെ പഠനത്തിലും സാങ്കേതികവിദ്യയിലെ നവീകരണത്തിനും ആഗോളവേദി സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രൊഫ.എ.ശേഷാദ്രി ശേഖർ പറഞ്ഞു. പുതിയ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസപരവും പ്രായോഗികവുമായ നേട്ടം വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, IIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.