സ്നേഹാഭിവാദ്യങ്ങൾ അർപ്പിച്ചു
Monday 25 May 2026 12:58 AM IST
മണ്ണാർക്കാട്: വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ അഡ്വ.എൻ.ഷംസുദ്ദീന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാഭിവാദ്യങ്ങൾ അർപ്പിച്ചു. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാജോചിത വരവേൽപ്പിന്റെ ഭാഗമായി കോടതിപ്പടി പെട്രോൾ പമ്പിന് പരിസരത്ത് നടന്ന പരിപാടിക്ക് ജില്ലാ പ്രസിഡന്റ് പാറയിൽ മുഹമ്മദലി, ജനറൽ സെക്രട്ടറി ഹമീദ് കൊമ്പത്ത്, ജില്ലാ ഭാരവാഹികളായ ടി. മുഹമ്മദുണ്ണി, കെ.ടി.അബ്ദുൽ ജലീൽ, പി.സി.സിദ്ദീഖ്, നിയോജക മണ്ഡലം പ്രസിഡന്റ് എം.അബ്ദു ഫാറൂഖി, ജനറൽ സെക്രട്ടറി കെ.പി.അബ്ദുറഹ്മാൻ,ട്രഷറർ കെ.പി.മജീദ്,കെ.ഹസ്സൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.