SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.23 PM IST

അന്യസംസ്ഥാന തൊഴിലാളികൾക്കായി കൺട്രോൾ റൂം സജ്ജം

l
.

പാലക്കാട്: അന്യസംസ്ഥാന തൊഴിലാളികളുടെ സംശയം ദൂരീകരിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനും ജില്ലാ ലേബർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കൊവിഡ് നിർദേശം, ചികിത്സാ സഹായം, ഭക്ഷ്യലഭ്യത തുടങ്ങിയ ആവശ്യങ്ങൾക്കായി തൊഴിലാളികൾക്ക് 04912505582, 83, 85, 87, 89 നമ്പറുകളിൽ ബന്ധപ്പെടാം.

ക്വാറന്റെയിൻ ഡൊമിസിലറി കെയർ സെന്റർ എന്നിവയും സജ്ജമാണ്. കൊഴിഞ്ഞാമ്പാറ ഗവ.ആർട്സ് കോളേജ് വനിതാ ഹോസ്റ്റലിലാണ് ഡൊമിസിലറി കെയർ സെന്റർ സജ്ജമാക്കിയത്. 76 ബെഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൊവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്കും രോഗലക്ഷണമുള്ളവർക്കുമായി പുതശ്ശേരി പഞ്ചായത്തിൽ ക്വാറന്റെയിൻ സെന്റർ ഒരുക്കിയിട്ടുണ്ട്. വട്ടപ്പാറയിൽ ഒരു സ്വകാര്യ കെട്ടിടമാണ് ഇതിനായി ഏറ്റെടുത്തത്. 90 ബെഡ് ഇവിടെ സജ്ജമാണ്.

തൊഴിലാളികൾക്ക് രോഗബാധയുണ്ടായാൽ തൊഴിലുടമ ആവശ്യമായ സജ്ജീകരണം ഏർപ്പെടുത്തണം. തീരെ സൗകര്യമില്ലാത്ത തൊഴിലാളികൾക്ക് സർക്കാർ സൗകര്യം പ്രയോജനപ്പെടുത്താം.

ലോക്ക് ഡൗണിൽ ഭക്ഷ്യക്ഷാമം ഉണ്ടായാൽ തൊഴിലാളികൾക്ക് ലേബർ വകുപ്പ് സജ്ജമാക്കിയ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് ഭക്ഷ്യക്കിറ്റ് ആവശ്യപ്പെടാം. തൊഴിലാളികളുടെ ആവശ്യം അനുസരിച്ച് സിവിൽ സപ്ലൈസ് വകുപ്പ് മഖേനയാണ് കിറ്റ് വിതരണം ചെയ്യുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.