SignIn
Kerala Kaumudi Online
Friday, 19 April 2024 11.05 AM IST

താഴെ തുടുക്കി തൂക്കുപാലം പുതുക്കി പണിത് വനപാലകർ

agali
വനപാലകർ പുതുക്കി പണിത താഴെ തുടുക്കി തൂക്കുപാലം

അഗളി: ഭവാനി പുഴയ്ക്ക് കുറുകെയുള്ള താഴെ തുടുക്കി തൂക്കുപാലം വനം ജീവനക്കാർ പാലക്കാട് ഫോർട്ട് ടൗൺ ലയൺസ് ക്ലബിന്റെ സഹായത്തോടെ പുതുക്കിപ്പണിതു. 2019ൽ നിർമ്മാണം പൂർത്തിയാക്കിയ പഴയ പാലം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നു.

മുള ഉപയോഗിച്ച് പുതുക്കിപ്പണിത പാലം 30 സെന്റീമീറ്റർ അകലത്തിൽ രണ്ടരയിഞ്ച് വലിപ്പത്തിലുള്ള കേബിൾ കമ്പികൾ കൊണ്ട് ബലപ്പെടുത്തി. എട്ടുമുതൽ 10 സെന്റീമീറ്റർ വീതിയിലുള്ള 1.20 മീറ്റർ നീളത്തിലുള്ള 1200ൽ അധികം മുള കഷണങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. പുഴയിലെ ജലനിരപ്പ് ഉയർന്നാൽ തുടുക്കി, ഗലസി ഊര് നിവാസികൾക്കും വനപാലകർക്കും മറുകരയെത്താനുള്ള ഏക മാർഗമാണിത്.
ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുബൈർ, ഡിവൈ.ആർ.എഫ്.ഒ.മാരായ രവികുമാർ,​ കൃഷ്ണകുമാർ,​ എസ്.എഫ്.ഒ.മാരായ പാഞ്ചൻ,​ സുനിൽ, വീരേന്ദ്രകുമാർ,​ വാച്ചർമാരായ മാരിയപ്പൻ, അനിൽകുമാർ, ജിബി തുടങ്ങിയവർ രണ്ടാഴ്ച കൊണ്ടാണ് പാലം പൂർത്തീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.