SignIn
Kerala Kaumudi Online
Friday, 19 April 2024 10.44 PM IST

കൊവിഡും മഴയും: വിശ്രമമില്ലാതെ കെ.എസ്.ഇ.ബി ജീവനക്കാർ

k

പാലക്കാട്: കൊവിസ് രണ്ടാംതരംഗ വ്യാപനത്തോടൊപ്പം തോരാതെ പെയ്യുന്ന മഴയിലും വീടുകളിൽ വെളിച്ചം എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ. 24 മണിക്കൂറും വിശ്രമമില്ലാതെ ജോലിയിലാണ് ഇവർ. കൊവിഡ് മാനദണ്ഡം പാലിച്ച് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് സേവനം.

പാലക്കാട് സർക്കിളിൽ മാത്രം 1170 പേരാണ് ഫീൽഡിൽ ജോലി ചെയ്യുന്നത്. ആശുപത്രികളിലേക്കും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കും ഓക്സിജൻ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതി ബന്ധം മുടങ്ങാതിരിക്കാൻ 24 മണിക്കൂർ പ്രവർത്തനത്തിലാണ് ജീവനക്കാർ. ഓരോ സെക്ഷന്റെ കീഴിലും ലൈൻ പരിശോധിച്ച് തകരാർ കണ്ടാൽ കൃത്യമായി ഇടപെട്ടാണ് നിലവിലെ സാഹചര്യത്തിലും പ്രവർത്തനം. വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസ് തുടങ്ങിയവ നടക്കുന്നതിനാൽ ഏറ്റവും അത്യാവശ്യമായ വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കാനുള്ള കഠിനശ്രമത്തിലാണ് അധികൃതർ.

കണ്ടെയ്ൻമെന്റ് സോണുകളിൽ സെൽഫ് റീഡിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഉപയോക്താക്കളുടെ മീറ്റർ റീഡിംഗ് എടുക്കും. ജീവനക്കാരെ മൂന്ന് ഷിഫ്റ്റ് ആയി തിരിച്ചാണ് പ്രവർത്തനം.

ജീവനക്കാരിൽ പരസ്പര സമ്പർക്കം വരാതിരിക്കാൻ അതത് സെക്ഷനുകളിലെ ഏതെങ്കിലുമൊരു ടീമിനെ കരുതൽ ടീം ആയി നിലനിറുത്തും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഈ സംഘത്തിന്റെ സേവനം ഉപയോഗപ്പെടുത്തും. വൈദ്യുതി മോഷണം, അപകടം എന്നിവയ്ക്ക് അല്ലാതെ ഒരു കാരണവശാലും വൈദ്യുതി ലോക്ക് ഡൗൺ കാലത്ത് വിച്ഛേദിക്കരുതെന്ന സർക്കാരിന്റെ പ്രത്യേക നിർദേശമുണ്ട്. പൊതുജനം കൂടുതലും തുക അടയ്ക്കുന്നതും മറ്റും ഓൺലൈൻ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്.

കൊവിഡ് രോഗികളുടെ വീട്ടിൽ

വൈദ്യുതി ഉറപ്പാക്കും

കൊവിഡ് പോസിറ്റീവ് ആയ വ്യക്തികളുടെ വീട്ടിൽ വൈദ്യുതി ഇല്ലെങ്കിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ചറിയിച്ചാൽ ഉടൻ ലഭ്യമാക്കും. രോഗവിവരം വ്യക്തമായി അറിയിക്കണം. ഓഫീസിൽ നിന്ന് പി.പി.ഇ കിറ്റും മറ്റും സംവിധാനങ്ങളുമായി എത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിക്കും. വൈദ്യുതി തടസപ്പെട്ടിട്ടും രോഗികളുടെ വീട്ടിൽ ജീവനക്കാർ വരുന്നില്ലെന്ന മുൻ ധാരണയിൽ പലപ്പോഴും വിളിക്കാൻ മടിക്കുന്നവരുമുണ്ട്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കെ.എസ്.ഇ.ബി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം മിക്ക ദിവസങ്ങളിലും ജില്ലയിൽ ശക്തമായ മഴയും കാറ്റും മൂലം മരം വീണും മറ്റും വൈദ്യുതി ബന്ധം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെ പലരും വൈദ്യുതി ഇല്ലാതെ കഴിക്കേണ്ട അവസ്ഥയാണ്. കൊവിഡ് രോഗികളുള്ള വീടുകളിലാണ് കൂടുതൽ ദുരിതം. അതിനാൽ വൈദ്യുതി തടസപ്പെട്ട കാര്യം ഉടൻ ഓഫീസിൽ വിളിച്ചറിയിക്കണം. കെ.എസ്.ഇ.ബി അവശ്യ സർവീസ് ആയതിനാൽ എല്ലാ സമയത്തും ജീവനക്കാരുടെ സേവനം ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.