പാലക്കാട്: റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രയ്ക്ക് തടസമാകുന്ന രീതിയിൽ കൂട്ടിയിടുന്ന കെട്ടിട നിർമ്മാണ സാമഗ്രികൾ, വൃക്ഷക്കൊമ്പുകൾ എന്നിവ നീക്കം ചെയ്യാനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവർ ഇവ സ്വമേധയാ നീക്കം ചെയ്യണം.
ഇവ ശ്രദ്ധയിൽപ്പെട്ടാൽ ആർ.ടി.ഒ, ആർ.ടി.ഒ (എൻഫോഴ്സമെന്റ്) എന്നിവരുടെ വാട്സ് ആപ്പിലോ ഇ-മെയിലോ ചിത്രം സഹിതം അയക്കാം.
ആർ.ടി.ഒ വാട്സ് ആപ്പ് നമ്പർ: 8547639009, ഇ-മെയിൽ: kl09.rto@kerala.gov.in.
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വാട്സ് ആപ്പ് നമ്പർ: 9188961009, ഇ-മെയിൽ: rtoe09.mvd@kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |