SignIn
Kerala Kaumudi Online
Saturday, 20 April 2024 12.26 AM IST

കൊവിഡിനൊപ്പം ഡെങ്കിയും എലിപ്പനിയും വ്യാപിക്കുന്നു, കരുതൽ വേണം

fever

പാലക്കാട്: കൊവിഡിനൊപ്പം ആരോഗ്യ വകുപ്പിന് തലവേദനയായി ജില്ലയിൽ ഡെങ്കിയും എലിപ്പനിയും വ്യാപിക്കുന്നു. ഈ ​സീ​സ​ണി​ൽ ഇ​തുവ​രെ 22 പേ​ർക്കാ​ണ്​ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർട്ട് ചെ​യ്തിട്ടുള്ളത്. 196 പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. കഴിഞ്ഞമാസം മാത്രം 123 പേ​രിൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യിരുന്നു. നിലവിൽ മൂ​ന്ന് പേ​ർക്ക് എ​ലി​പ്പ​നി ബാധിച്ചിട്ടുണ്ട്. 26 പേ​ർ എ​ലി​പ്പ​നി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലു​ള്ള​താ​യും ആ​രോ​ഗ്യ​വ​കു​പ്പിന്റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി ജില്ലയിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.അനൂപ്കുമാർ അറിയിച്ചു.

ജില്ലയിൽ കൊഴിഞ്ഞാമ്പാറ, അമ്പലപ്പാറ, അലനല്ലൂർ, കോട്ടോപ്പാടം പഞ്ചായത്തുകളിലാണ് നിലവിൽ മഴക്കാല രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ വരുന്ന രോഗികളിൽ മഴക്കാല രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതിന് മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായും ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആഴ്ചയിൽ മൂന്നുദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കുന്നുണ്ട്. വെള്ളിയാഴ്ചകളിൽ പൊതുസ്ഥലങ്ങളും ശനിയാഴ്ചകളിൽ ഓഫീസുകളും ഞായറാഴ്ചകളിൽ വീടും പരിസരവുമാണ് വൃത്തിയാക്കുക. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ, അവശിഷ്ടങ്ങൾ, കുടങ്ങൾ, ഫ്രിഡ്ജ് ട്രേ, പഴയ ടയറുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നൽകുന്നതിന് ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്
ആദിവാസി മേഖലകളിൽ മഴക്കാല രോഗങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി കോളനികൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നൽകുന്നതിനും വൃത്തിയാക്കുന്നതിനും പ്രമോർട്ടർമാർ, ആരോഗ്യപ്രവർത്തകർ മുഖേന പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്.

 രോഗലക്ഷണങ്ങൾ

1. പെട്ടെന്നുള്ള കഠിനമായ പനി

2. അസഹ്യമായ തലവേദന

3. നേത്രഗോളങ്ങളുടെ പിന്നിലെ വേദന

4. സന്ധികളിലും മാംസപേശികളിലും വേദന

5. വിശപ്പ്,​ രുചി എന്നിവയില്ലാത്ത അവസ്ഥ

6. മനംപുരട്ടലും കടുത്ത ഛർദ്ദിയും

 പ്രതിരോധമാർഗം

1. കൊതുക് മുട്ടയിടാൻ സാദ്ധ്യതയുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുകുകളുടെ പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കുക.

2. കൊതുകുവല ഉപയോഗിക്കുക,

3. പ്ളാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ, ചിരട്ടകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക

4. പുകയിടൽ, കൊതുകിന്റെ ജൈവിക നിയന്ത്രണങ്ങൾ എന്നിവ നടത്തുക

5. ജലസംഭരണികൾ കൊതുക് കടക്കാത്ത വിധം മൂടി സംരക്ഷിക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.