SignIn
Kerala Kaumudi Online
Thursday, 25 April 2024 3.45 PM IST

രാസവളങ്ങളുടെ വിലവർദ്ധനവിൽ കണ്ണുതള്ളി കർഷകർ

agri

പാലക്കാട്: കേന്ദ്ര സർക്കാർ അനുമതിയോടെ രാസവളങ്ങളുടെ വില കമ്പനികൾ കുത്തനെ വർദ്ധിപ്പിച്ചതോടെ കർഷകർ പ്രതിസന്ധിയിൽ. മൂന്നുമാസം മുമ്പ് ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ വില ടണ്ണിന് 22,000 രൂപയായിരുന്നത് ഇപ്പോൾ 40,000 ആയി. 50 കിലോ ചാക്ക് വളമെടുക്കുന്ന കർഷകന് നിലവിൽ 750 രൂപ അധികച്ചെലവാണ്. ഇതോടെ ഒരേക്കറിൽ വളമിടാൻ 5000 മുതൽ 6500 രൂപവരെ ചെലവ് വരുമെന്ന് കർഷകർ പറയുന്നു.

ജില്ലയിൽ ചിറ്റൂർ, പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ താലൂക്കുകളിലായി ഒന്നാംവിള ജോലികൾ പുരോഗമിക്കുകയാണ്. കളപറി കഴിഞ്ഞ് അടിവളം നൽകാൻ തയ്യാറെടുക്കുമ്പോഴാണ് വില കുത്തനെ വർദ്ധിച്ച വിവരം കർഷകർ അറിയുന്നത്. കുറഞ്ഞത് മൂന്നുതവണയെങ്കിലും വളപ്രയോഗം നടത്തിയില്ലെങ്കിൽ വിളവെടുപ്പ് മോശമാകും. നെല്ലിന് പുറമേ തെങ്ങ്, കമുക്, റബർ, മരച്ചീനി, കപ്പ തുടങ്ങിയവയ്ക്കുള്ള കൂട്ടുവളങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. എൻ.പി.കെ ചേർത്ത കൂട്ടുവളങ്ങൾക്കും വില വർദ്ധിച്ചതോടെ കർഷകർ അതത് വിളകൾക്ക് അനുസൃതമായി യൂറിയ, ഫോസ്‌ഫറസ്, പൊട്ടാഷ് എന്നിവ പ്രത്യേകം വാങ്ങി കൂട്ടിക്കലർത്തിയാണ് പ്രയോഗിക്കുന്നത്.

 വിലവർദ്ധനവിന് പുറമേ ക്ഷാമവും

ലോക്ക് ഡൗണും ഇന്ധന വില വർദ്ധനവും കാരണം അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയിരുന്ന രാസവള ലോഡുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നിലവിൽ ചരക്ക് തീവണ്ടി മുഖേനയാണ് എഫ്.എ.സി.ടി.യിൽ നിന്നടക്കമുള്ള രാസവളങ്ങൾ എത്തിക്കുന്നത്.

ലോഡ് വരവ് കുറഞ്ഞതോടെ മിക്ക പ്രദേശങ്ങളിലും രാസവളങ്ങൾക്ക് ക്ഷാമം നേരിടുന്നതായും കർഷകർ പറയുന്നു. വില ഇനിയും ഉയരാൻ ഇത് ഇടയാക്കുമോയെന്നാണ് ആശങ്ക. ഫോസ്‌ഫറസ് വളങ്ങളും പൊട്ടാഷും ഉത്തരേന്ത്യയിൽ നിന്നാണ് സംസ്ഥാനത്തേക്ക് എത്തുന്നത്. രാജ്യവ്യാപകമായി പൊട്ടാഷ് വളം വിതരണം ചെയ്യുന്നത് ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനമാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

നെല്ലിന് കിലോയ്ക്ക് 75 പൈസ താങ്ങുവില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ 50 കിലോ വളത്തിന് ശരാശരി 150 രൂപയാണ് ഉയർത്തിയത്. കൃഷിക്കാരന് താങ്ങാനാകാത്ത വളം വില വർദ്ധനവ് പിൻവലിക്കാൻ കമ്പനികൾ തയ്യാറാകണം. അല്ലാത്തപക്ഷം വളം വില വർദ്ധനവിന്റെ തോതനുസരിച്ച് സബ്സിഡി വിതരണം ചെയ്ത് കൃഷിക്കാരെ സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

- ദേശീയ കർഷക സമാജം ഭാരവാഹികൾ


 സഹ. സംഘങ്ങളിലെ വില വിവരം

വളം (50 കിലോ), പഴയവില, പുതിയവില, വ്യത്യാസം എന്നീ ക്രമത്തിൽ
1. ഫാക്ടംഫോസ് ---- 955 ---- 1120 ---- 165
2. പൊട്ടാഷ് ---- 850 ---- 1000 ----150
3. യൂറിയ ---- 280 ---- 280
4. രാജ്‌ഫോസ് ---- 420 ---- 420

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.