ചിറ്റൂർ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തത്തമംഗലം കുട്ടേട്ടൻ സ്മാരക ഗ്രന്ഥശാലയും ചിറ്റൂർ താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഓൺലൈനായി നടത്തി. ഇതോടൊപ്പം നല്ലേപ്പിള്ളി അമ്മ നാടകവേദിയുടെ 'റേഡിയോ നാടകകാഴ്ച', 'കഥ പറയുന്ന ക്യാൻവാസുകൾ' എന്ന ഓൺലൈൻ നാടകവും അവതരിപ്പിച്ചു.
അനുസ്മരണ യോഗം ചിറ്റൂർ - തത്തമംഗലം നഗരസഭാ വൈസ് ചെയർമാൻ ശിവകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടേട്ടൻ ഗ്രന്ഥശാല പ്രസിഡന്റ് ദിനേശ് അദ്ധ്യക്ഷനായി. ചിറ്റൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഹരിശങ്കർ, ശിവദാസൻ, പ്രേംദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |