SignIn
Kerala Kaumudi Online
Friday, 19 April 2024 12.58 AM IST

ഓൺലൈൻ ക്ലാസിന് മലമു​ക​ളി​ൽ​ ​ക​യ​റ​ണം

students

  • മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ വിദ്യാർത്ഥികളുടെ ദുരവസ്ഥ

വടക്കഞ്ചേരി: ഓൺലൈൻ ക്ലാസ് ആരംഭിച്ച് ഒന്നരമാസം പിന്നിടമ്പോഴും പഠനസൗകര്യമില്ലാതെ വിദ്യാർത്ഥികൾ വലയുന്നു. കിഴക്കഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ വിദ്യാർത്ഥികളാണ് മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ക്ലാസിൽ പങ്കെടുക്കാനാകാതെ വിഷമിക്കുന്നത്.

ഒടുകിൻചോട്, കോട്ടേക്കുളം, പാത്തിപ്പാറ, ആനച്ചിറ ഭാഗത്തെ വിദ്യാർത്ഥികളാണ് നെറ്റ്‌വർക്ക് പ്രശ്‌നം മൂലം പ്രതിസന്ധിയിലാകുന്നത്. റേഞ്ച് ലഭിക്കാത്തതിനാൽ ഓൺലൈൻ പഠനസമയത്ത് സമീപത്തെ കുന്നിൻ മുകളിലെ പാറയിൽ ഇരുന്നാണ് കുട്ടികൾ ക്ലാസിൽ കയറുന്നത്.

പൊരിവെയിലിലും മഴയത്തും ഈ പഠന രീതി പ്രാവർത്തികമല്ലെന്നും ഇത് പഠനത്തെ ബാധിക്കുന്നതായും വിദ്യാർത്ഥികൾ പറയുന്നു. സ്‌കൂളിൽ നിന്നുള്ള ഓൺലൈൻ ക്ലാസ് വൈകീട്ട് ആറ് മുതൽ എട്ട് വരെയാണ്. ഈ സമയം പുറത്ത് പോയി ക്ലാസിൽ പങ്കെടുക്കുക അസാദ്ധ്യമാമെന്നും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട പഠന വിഷയങ്ങൾ സമയാസമയങ്ങളിൽ ലഭിക്കാത്തത് വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നെറ്റ് വർക്ക് പ്രശ്‌നം പരിഹരിക്കാൻ വാർഡ് മെമ്പറെ ബന്ധപ്പെടാനാണ് സ്‌കൂളിൽ നിന്നുള്ള നിർദ്ദേശം. വിഷയം പഞ്ചായത്തിന്റെയും എ.ഇ.ഒയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് വാർഡ് മെമ്പർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.