മണ്ണാർക്കാട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നഗരവാസികൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം നടപ്പാക്കാനൊരുങ്ങി മണ്ണാർക്കാട് നഗരസഭ. സർക്കാർ തലത്തിൽ സൗജന്യമായി വാക്സിൻ നൽകുമെന്നുള്ള തീരുമാനം വരുന്നതിന് മുമ്പേ നഗരസഭ ചെയർമാൻ ഫായിദ ബഷീർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യ വാക്സിൻ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനായി സംഘാടക സമിതിയും രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ട് വന്ന സ്ഥാപന ഉടമകളും സന്നദ്ധ സംഘടനകളുമായി ചർച്ച നടത്തിയതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ 500 പേർക്ക് പൂർണമായും സൗജന്യമായി വാക്സിൻ നൽകുന്നത്. മണ്ണാർക്കാട് സി.വി.ആർ ആശുപത്രിയാണ് നഗരസഭയ്ക്ക് വേണ്ടി ഇത് നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |