പാലക്കാട്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തുടർച്ചയായുള്ള അടച്ചുപൂട്ടലിനെ തുടർന്ന് ബുദ്ധിമുട്ടിലായ വ്യാപാരികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ എടുത്ത വായ്പകളുടെ പേരിൽ സ്വകാര്യ - പൊതുമേഖലാ ബാങ്കുകളിൽ നിന്നും മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യാപാരികൾ ജപ്തി ഭീഷണി നേരിടുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഉൾപ്പെടെ പ്രതിസന്ധി നേരിടുന്ന അവസരത്തിൽ ആവശ്യമായ പരിരക്ഷ നൽകാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.വിസതീഷ് അദ്ധ്യക്ഷത വഹിച്ചു. സുധാകരൻ പ്ലാക്കാട്ട്, ഹരിദാസ് മച്ചിങ്ങൽ, വി.ബി.രാജു, രവീന്ദ്രൻ, മുരളീധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |