അഗളി: കുട്ടികളിൽ പോഷകാഹാരം ഉറപ്പാക്കാൻ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി. ഷോളയൂർ കൃഷിഭവന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തി പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചുള്ള പോഷക പുനരധിവാസ കേന്ദ്രത്തിലെ കുട്ടികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാതരം പച്ചക്കറികളും പദ്ധതിയുടെ ഭാഗമായി നട്ടുവളർത്തുന്നുണ്ട്. ഷോളയൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ജിതേഷ്, ബ്ലോക്ക് അംഗം ഷാജു, വാർഡ് അംഗം ലതകുമാരി, മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് മുസ്തഫ, ഹെൽത്ത് ഇൻസ്പെക്ടർ എസ്. എസ് കാളിസ്വാമി, ന്യൂട്രിഷനിസ്റ്റ് മുർഷിദ്, ശ്രീകുമാർ, അനീഷ് വേണുഗോപാൽ, മണികണ്ഠൻ, സുരേഷ്, ജിമോൻ, ജഫറലി, ആണ്ടവൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |