മണ്ണാർക്കാട്: വോയിസ് ഓഫ് മണ്ണാർക്കാട് ബ്ലഡ് കെയർ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബി.ഐ.ആർ.കെയും യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കരിമ്പ പള്ളിപ്പടിയും സംയുക്തമായി മണ്ണാർക്കാട് ഗവ. ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തദാനം സംഘടിപ്പിച്ചു.
വോയിസ് ഓഫ് മണ്ണാർക്കാട് ചെയർമാൻ ഗഫൂർ പൊതുവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.വി.എ.റഹ്മാൻ ആദ്യ രക്തദാനം നിർവഹിച്ചു. കൺവീനർ സഹീർ ഓസോൺ, ട്രഷറർ ശ്രീവത്സൻ, വോം ബ്ലഡ് കെയർ പ്രതിനിധികളായ സതീഷ്, നാസർ, യുവ ക്ലബ്ബിന്റെ ഭാരവാഹികളായ മാജിദ്, ഫയാസ്, ആസിഫ് മറ്റു മുപ്പതോളം പ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവഹിച്ചു. കൊവിഡ് കാലത്ത് രക്തദാനം ചെയ്യാനെത്തുന്നവരുടെ എണ്ണം കുറയുന്നത് ബ്ലഡ് ബാങ്കിൽ ഉൾപ്പെടെ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യുവാക്കളുടെ മാതൃകാ പ്രവർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |