കൊല്ലങ്കോട്: പാലക്കാട് - പൊള്ളാച്ചി ബ്രോഡ്ഗേജ് ലൈനിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ. പാതയുടെ വശങ്ങളിൽ ഇരുമ്പ് തൂണുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതോടൊപ്പം സ്റ്റേഷനിൽ മൂന്ന് ലൈനുകൾക്കുള്ള അലൈമെന്റ്ലൈൻ സ്ഥാപിച്ചുള്ള പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുന്നു.
എൽ ആൻഡ് ടി കമ്പനിക്കാണ് നിർമ്മാണച്ചുമതല. വൈദ്യുതീകരണ പ്രവർത്തനം ഒരു വർഷത്തിനകം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തുടർന്ന് സുരക്ഷാ പരിശോധനകൾ നടത്തി വൈദ്യുതി ട്രൈയിനുകൾ ഓടിത്തുടങ്ങും.
ചരക്ക് ഗതാഗതത്തിനെ പ്രധാനമായി പ്രയോജനപ്പെടുത്തുന്ന ഈ ലൈൻ പ്രാവർത്തികമാകുന്നതോടെ പാലക്കാട് - കഞ്ചിക്കോട് വഴിയുള്ള ചരക്ക് വണ്ടികൾ പൊള്ളാച്ചി - പാലക്കാട് ലൈനിലൂടെ ഓടിയാൽ പാലക്കാട് - കഞ്ചിക്കോട് ലൈനിൽ യാത്രാ ട്രെയിനുകൾ പിടിച്ചിടാതെ യാത്ര സുഗമമാക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |