പാലക്കാട്: അതിജീവന സമരവുമായി കേരള വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുക, വ്യാപാര വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, ലോക്ക് ഡൗൺ കാലഘട്ടത്തിലെ വായ്പകൾക്ക് പലിശ ഒഴിവാക്കുക, എല്ലാ വ്യാപാരികൾക്കും അടിയന്തരമായി വാക്സിൻ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. ധർണ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം. അനന്തൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. വീരാൻ സാഹിബ് അദ്ധ്യക്ഷനായി. ജയേഷ്, റഹ്മാൻ, വിനോദ്, സിമി, ദിവ്യ, സഞ്ജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |