തത്തമംഗലം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറുശതമാനവുമായി ഈ വർഷവും തത്തമംഗലം ചിന്മയ ചരിത്രവിജയം നിലനിറുത്തി. പരീക്ഷ എഴുതിയ 59 വിദ്യാർത്ഥികളിൽ 23 പേർ 90 മുതൽ 100 ശതമാനത്തിനുമിടയിൽ വിജയം നേടി. 500ൽ 499 മാർക്ക് നേടിയ എം. ശ്രേയ, എം. വിസ്മയ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. പി. വിസ്മയ രണ്ടാം സ്ഥാനവും മിന്നാ ഹാദിയ മൂന്നാം സ്ഥാനവും നേടി.
സമ്പൂർണ എ വൺ നേടിയവർ: എം. ശ്രേയ, എം. വിസ്മയ, മിന്നാ ഹാദിയ, പി. വിസ്മയ, ലക്ഷ്മി ആർ. നാഥ്, ശാന്തിനി കൃഷ്ണ, ആർ. ശിവാനന്ദ്, എസ്. ആദിഷ്, ആഷ്ക വിൽസൻ, അൻസിറ ഫാറൂഖ്, കെ.എസ്. സന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |