SignIn
Kerala Kaumudi Online
Saturday, 20 April 2024 3.18 AM IST

പാലക്കാട് മെഡിക്കൽ കോജേളിൽ ചെലവുകൾക്ക് ഫണ്ട് അനുവദിക്കണമെന്ന് എം.എൽ.എ

shafi
ഷാഫി പറമ്പിൽ എം.എൽ.എ

പാലക്കാട്: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ഭരണപരമായ ചെലവുകൾക്കായി ഫണ്ട് ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ ആവശ്യപ്പെട്ടു. പട്ടികജാതി വികസനവകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഭരണപരമായ ചെലവുകൾക്ക് തുക അനുവദിക്കാൻ കഴിയില്ലെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

നോൺ പ്ലാൻ ഫണ്ടിൽ നിന്ന് തുക ലഭ്യമാക്കണം. നിലവിൽ മൂന്നുമാസമായി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടെന്നതിനാൽ പലരും പ്രതിഷേധത്തിലാണ്. ഭരണപരമായ ചെലവുകൾക്ക് പണം ലഭിക്കാതെ വന്നാൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തടസപ്പെടാമെന്നും എം.എൽ.എ ആശങ്ക അറിയിച്ചു.

പിന്നാക്കവിഭാഗക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിനോട് അനാസ്ഥ കാണിക്കരുത്. നിർമാണം പൂർത്തീകരിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും ഭരണപരമായ ചെലവുകൾക്കും ബഡ്ജറ്റ് സഹായം വേണം. കിഫ്ബി ഉൾപ്പെടെയുള്ളവയുടെ സഹായവും ലഭ്യമാക്കണം. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സബ്മിഷന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എം.എൽ.എ പ്രസ്താവനയിലൂടെ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.