വടക്കഞ്ചേരി: മംഗലം പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പണി പൂർത്തിയാകുന്ന വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. വടക്കഞ്ചേരി ഭാഗത്ത് നിന്നും നെന്മാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നാഷണൽ ഹൈവേയുടെ സർവീസ് റോഡ് വഴി അടിപ്പാതയിലൂടെയും, നെന്മാറ ഭാഗത്ത് നിന്ന് തൃശൂർ, വടക്കഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുടപ്പല്ലൂരിൽ നിന്നും അണക്കപ്പാറ വഴി നാഷണൽ ഹൈവേയിലും പ്രവേശിക്കണം. പൊള്ളാച്ചി ഭാഗത്ത് നിന്ന് വരുന്ന ഭാരം കൂടിയതും നീളമേറിയതുമായ വാഹനങ്ങൾ കൊല്ലങ്കോട് നിന്നും ആലത്തൂർ വഴി തൃശൂർ ഭാഗത്തേക്ക് പോകണമെന്നും എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |