മണ്ണാർക്കാട്: ഡി.എഫ്.ഒ മർദ്ദിച്ചെന്ന പരാതിയുമായി വനംവകുപ്പ് ഡ്രൈവർ. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഡ്രൈവർ വി.എ.സുനിലാണ് പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാവിലെ ഓഫീസിലെത്തിയ മണ്ണാർക്കാട്ഡി.എഫ്.ഒ ജയപ്രകാശ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ഓഫീസിലേക്ക് തന്നെ വിളിച്ചുവരുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് സഹപ്രവർത്തകർ ഇടപെട്ടാണ് തന്നെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ടാണ് ഡി.എഫ്.ഒ മർദ്ദിച്ചതെന്നും സുനിൽ പറഞ്ഞു. മർദ്ദനത്തെ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട സുനിൽ ചികിത്സ തേടി.
അതേസമയം, പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡി.എഫ്.ഒ ജയപ്രകാശ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |