SignIn
Kerala Kaumudi Online
Friday, 19 April 2024 5.05 AM IST

യുവതിയുടെ ആത്മഹത്യയിൽ കേസെടുത്തു

obit
റുസ്‌നിയ ജെബി

മണ്ണാർക്കാട്: ചങ്ങലീരിയിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. യുവതിയുടെ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിന് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. വിശദമായ അന്വേഷണത്തിനു ശേഷം സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് റുസ്‌നിയ ജെബി (22) നെ വീടിനകത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ വീട്ടുകാർ കണ്ടത്. സ്ത്രീധനത്തെ ചൊല്ലിയുണ്ടായ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണം. മരിക്കുന്നതിന് തൊട്ടുമുമ്പ് ഭർത്താവ് മുസ്തഫ റുസ്‌നിയ ജെബിനെ കാണാൻ എത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.