പാലക്കാട്: അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി 'ഒത്തുചേർന്ന് പുനർനിർമ്മിക്കാം' എന്ന വിഷയത്തിൽ കേരളബാങ്ക് കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ നാല് മുതൽ എട്ട് വയസ് വരെയുള്ളവരുടെ വിഭാഗത്തിൽ ടി.പി. ആരതിക്ക് ഒന്നാം സ്ഥാനം. എ.എം. ലിബ സുമൻ, എസ്. അക്ഷയ് കൃഷ്ണ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒമ്പത് മുതൽ 12 വയസ് വരെയുള്ളവരുടെ വിഭാഗത്തിൽ വി.വി. വിഷ്ണുദേവ് ഒന്നാം സ്ഥാനവും എസ്. ശ്രിജിൽ രണ്ടാം സ്ഥാനവും നേടി. ശ്രീനന്ദ പ്രസാദ്, ആർ. അക്ഷയ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
മലപ്പുറം ജില്ലയിൽ ഒന്നാം വിഭാഗത്തിൽ റിയ ബിനോയ് താവര, ശ്രദ്ധ ബാജിത് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. രണ്ടാം വിഭാഗത്തിൽ നിഹ ഫാത്തിമ, കെ.കെ. മുഹമ്മദ് ഫായിസ് എന്നിവർക്കാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ.
വിജയികൾക്കുള്ള കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ബാങ്ക് പിന്നിട് സംഘടിപ്പിക്കുന്ന സമ്മാനദാനച്ചടങ്ങിൽ വിതരണം ചെയ്യും. പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
സംസ്ഥാനതല വിജയികൾ: വിഭാഗം ഒന്ന്: 1. എസ്. ജ്യോതിമ, തിരുവനന്തപുരം. 2. ബി. ശിവപ്രിയ, ആലപ്പുഴ, 3. സി.ബി. ഗൗരി, കോട്ടയം. വിഭാഗം രണ്ട്: 1. അനന്യ എസ് സുഭാഷ്, കൊല്ലം, 2. സഞ്ജയ്, തിരുവനന്തപുരം, 3. അളകനന്ദ സജു, ഇടുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |