പാലക്കാട്: തപസ്യ കലാസാഹിത്യ വേദി കല്ലേക്കുളങ്ങര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രാമായണ പാരായണ സമാപന സമ്മേളനം ഗൂഗിൽ മീറ്റിലൂടെ നടത്തും. ഈ മാസം 17ന് വൈകിട്ട് നാല് മുതൽ 5.45 വരെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം തപസ്യ ജില്ലാ ജനറൽ സെക്രട്ടറി പ്രൊഫ. ലത നായർ നിർവഹിക്കും. യൂണിറ്റ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി കെ. രവീന്ദ്രനാഥൻ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം എ. വിഷ്ണുദാസ്, കേസരി പത്രാധിപർ എൻ.ആർ. മധു, പ്രൊഫ. പി.എം. മനോജ് തുടങ്ങിയവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |