പാലക്കാട്: സ്ത്രീധനത്തിനെതിരെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി നടപ്പാക്കുന്ന സ്ത്രീഭദ്രം ഓൺലൈൻ കാമ്പയിന്റെ പാലക്കാട് യൂണിയൻ തല ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ് നിർവഹിച്ചു. വനിതാ സംഘം പ്രസിഡന്റ് പ്രേമകുമാരി ശിവദാസ് അദ്ധ്യക്ഷയായി. യോഗം പാലക്കാട് യൂണിയൻ പ്രസിഡന്റ് ആർ. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ, ഭാരവാഹികളായ നിഖിൽ ശിവദാസ്, സുജ മുകുന്ദൻ, സ്മിത ശശി, രമ്യ പ്രമോദ്, മിനി വൈശാഖൻ, രേഷ്മ രഘു, കെ.വി. രാജേശ്വരി, എം.ആർ. ലത എന്നിവർ സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി പത്മാവതി പ്രഭാകരൻ സ്വാഗതവും ട്രഷറർ ജ്യോതി ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |