ശ്രീകൃഷ്ണപുരം: യൂത്ത് കോൺഗ്രസ് ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അസംബ്ലി തല പദയാത്ര കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ ജാഥാ ക്യാപ്ടൻ ഇ.കെ. ജസീലിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സരിൻ സമാപന സമ്മേളനത്തിന്റെ ഉദ്ഘടനം നിർവഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ഗിരീഷ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. രാമകൃഷ്ണൻ, കരിമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത, കോൺഗ്രസ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ സുരേഷ്, ഉദയൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് കല്ലുവഴി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സന്തോഷ് പി, മോനു, ചിത്രസേനൻ, എം.സി. നാരായണൻകുട്ടി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |