SignIn
Kerala Kaumudi Online
Saturday, 20 April 2024 10.49 AM IST

നവധാര ഗ്രന്ഥശാല പ്രവർത്തനം ആരംഭിച്ചു

edathu
നവധാര ഗ്രന്ഥശാല ആൻഡ് സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനം യുവ എഴുത്തുകാരി ഷാഹിദ ഉമ്മർകോയ നിർവഹിക്കുന്നു.

എടത്തനാട്ടുകര: അലനല്ലൂർ പഞ്ചായത്തിലെ 1, 2 വാർഡ് പ്രദേശങ്ങൾ പ്രവർത്തന പരിധിയായി പുതുതായി രൂപീകരിച്ച പിലാച്ചോലയിലെ നവധാര ഗ്രന്ഥശാല ആൻഡ് സാംസ്‌കാരിക വേദി യുവ എഴുത്തുകാരി ഷാഹിദ ഉമ്മർകോയ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ഷാജഹാൻ മന്തിയിൽ അദ്ധ്യക്ഷനായി. പുസ്തക സമാഹരണ യജ്ഞം ഉപ്പുകുളം സെന്റ് വില്യംസ് ചർച്ച് വികാരി ജോയ്‌സൺ ആക്കപ്പറമ്പിൽ, അംഗത്വ കാമ്പയിൻ അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. അബൂബക്കർ എന്നിവരും ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗങ്ങളായ നൈസി ബെന്നി, ബഷീർ പടുകുണ്ടിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി. അബ്ദുള്ള മാസ്റ്റർ അലനല്ലൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസൻ, ടി.കെ. മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് തുവ്വശീരി, പി. നീലകണ്ഠൻ, എം. പത്മജൻ, സി.എൻ. സുബൈർ എന്നിവർ പ്രസംഗിച്ചു. പി. ഭാസ്‌കരൻ സ്വാഗതവും അമീൻ മഠത്തൊടി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.