ശ്രീകൃഷ്ണപുരം: പാർത്തല കൂട്ടായ്മയുടെ നേതൃത്വത്തിൽ സുമനസുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ സമാഹരിച്ച തുക ഉപയോഗിച്ച് ശ്രീകൃഷ്ണപുരത്തെ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായുള്ള നാടിന്റെ വണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക ഫ്ളാഗ് ഓഫ് ചെയ്തു. രാജേഷ് പാർത്തല അദ്ധ്യക്ഷനായി. ശ്രീകൃഷ്ണപുരം സി.ഐ: കെ.എം. ബിനീഷ്, രാജേഷ് പാർത്തലക്ക് നൽകി വാഹനത്തിന്റെ താക്കോൽ ദാനം നിർവഹിച്ചു. ഡ്രൈവർക്കും സഹായിക്കും വേണ്ട സുരക്ഷാ ഉപകരണങ്ങൾ ജെ.എച്ച്.ഐ: വി.കെ. വിനോദ് കൈമാറി. പാർത്തല കൂട്ടായ്മ അംഗം കെ.സി. അജീഷ്, എൻ.വി. ലാൽ, വി.എൻ. കൃഷ്ണൻ, കെ. ഉണ്ണിക്കൃഷ്ണൻ, കവിത സംസാരിച്ചു. 10 പി.പി.ഇ കിറ്റുകൾ രാജാമണി പാർത്തല കൂട്ടായ്മക്ക് സംഭാവനയായി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |