SignIn
Kerala Kaumudi Online
Thursday, 28 March 2024 2.22 PM IST

തിരുവോണ നാളിൽ പൂക്കളാൽ സ്മരണാജ്ഞലിയൊരുക്കി വിനയസ്മൃതി

smrithi
സംസ്‌കൃതി ഒരുക്കിയ വിനയ സ്മൃതി

ചെർപ്പുളശ്ശേരി :നാടകനടനും പരിസ്ഥിതി പ്രവർത്തകനും കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.പി.എ.സി വിനയന്റെ ഏഴാം ഓർമ്മ ദിനമായിരുന്ന തിരുവോണ നാളിൽ പൂക്കളാൽ സ്മരണാജ്ഞലിയൊരുക്കി അടക്കാപുത്തൂർ സംസ്‌കൃതി. അടക്കാപുത്തൂർ സെന്ററിൽ പത്തടി നീളവും എട്ടടി വീതിയിലുമായി വൈവിദ്ധ്യമാർന്ന വർണ്ണ പൂക്കൾ കൊണ്ട് വിനയന്റെ ഛായാചിത്രം സിനിമാ കലാസംവിധായകനും അടക്കാ പുത്തുർ സംസ്‌കൃതിയുടെ സജീവ പ്രവർത്തകനുമായ രമേഷ് പാണമ്പിയുടെ നേതൃത്വത്തിലാണ് ഒരുക്കിയത്.

കെ. പ്രേംകുമാർ എം.എൽ.എ ചെരാത് തെളിച്ച് പുഷ്പാർച്ചനയോടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെള്ളിനേഴി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരൻ ,പഞ്ചായത്ത് അംഗം സി. ശങ്കരൻ, ഒ. വിജയകുമാർ, പി.എൻ. ശ്രീരാമൻ, ആലുംകുണ്ടിൽ രാധാകൃഷ്ണൻ, സ്വാമിനാഥൻ, ഓട്ടോ ടാക്‌സി പ്രവർത്തകർ ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സംസ്‌കൃതി പ്രവർത്തകരായ കെ. രാജൻ, കെ.ടി. ജയദേവൻ, എം. പരമേശ്വരൻ, പ്രവീൺ കുമാർ, ഉദയൻ കാറൽമണ്ണ, അനൂപ് മേനോൻ, എം. ഹരിദാസ്, എസ്. മനോജ് ,രാജേഷ് അടക്കാപുത്തുർ തുടങ്ങിയവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.