നെല്ലിയാമ്പതി: അരവിന്ദ് ചാരിറ്റബിൾ ട്രസ്റ്റ്, നെന്മാറ സെന്റർ ഫൊർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് എന്നിവയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ സഹകരണത്തോടെ ചെറുനെല്ലി ആദിവാസി കോളനിയിൽ ഓണക്കിറ്റ് നൽകി. നെന്മാറ കൃഷി ഓഫീസർ വരുൺ ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ അദ്ധ്യക്ഷനായി. കർഷകനും സാമൂഹിക പ്രവർത്തകനുമായ വിശ്വനാഥൻ മുഖ്യാതിഥിയായി. അരവിന്ദ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഡോ. അനുശ്രുതി മുഖ്യപ്രഭാഷണം നടത്തി. അരവിന്ദ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എ വിശ്വനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. മനു, ബി.ആർ. രഞ്ജിത്, കൃഷിവകുപ്പ് സീനിയർ സ്റ്റാഫ് വി. ഗോപി, സി.എൽ.എസ്.എൽ അംഗങ്ങളായ അനിത കൃഷ്ണമൂർത്തി, സന്തോഷ് കുറിയല്ലൂർ, യദു ശങ്കർ, സോഷ്യൽ വർക്ക് വിഭാഗം ചുമതലയുള്ള അമിയദാസ്, അഞ്ജ .കെ എസ്, നിമിഷ.കെ.എസ്, ശ്രേയ ആനന്ദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |