പാലക്കാട്: കുട്ടികളുടെ മാനസിക ആരോഗ്യ പരിപാലനത്തിന് കുട്ടികൾക്കു മാത്രമായി പാലക്കാട്ട് ആശുപത്രി നിർമ്മിക്കുമെന്ന് മഹാരാഷ്ട്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ചിൽഡ്രൻ റീ യുണൈറ്റഡ് സ്ഥാപകൻ എസ്.ഹരിഹരൻ. രണ്ടു മുതൽ 18 വയസ് വരെ പ്രായമുള്ള പാവപ്പെട്ട വീടുകളിലെ കുട്ടികൾക്ക് ചികിത്സ പൂർണമായും സൗജന്യമായിരിക്കും. 50 കിടക്കകളാണ് ആദ്യഘട്ടത്തിൽ സജ്ജീകരിക്കുക. അച്ഛനോ അമ്മയ്ക്കോ കുട്ടികൾക്ക് കൂട്ടിരിക്കാം. ആശുപത്രി പണിയുന്നതിനുള്ള നടപടികൾ പുരോഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുടനീളം പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. എന്നാൽ കേരളത്തിൽ ഇതുവരെ പദ്ധതിക്കുള്ള ലൈസൻസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് നഹ അദ്ധ്യക്ഷനായി. സെക്രട്ടറി മധുസൂദനൻ കർത്ത, ട്രഷറർ എ.സതീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |