പാലക്കാട്: പാലക്കാട് റെയിൽവേ പൊലീസ് ഏഴര കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ പ്ലാറ്റ്ഫോം പരിശോധനയിലാണ് കോഴിക്കോട് സ്വദേശികളായ അജിത്ത് (26), അഷറഫ് (19) എന്നിവരിൽ നിന്നും കഞ്ചാവ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് ഇടനിലക്കാരിൽ വഴി പ്രതികൾ കഞ്ചാവ് വാങ്ങുകയായിരുന്നു. തുടർന്ന് കോയമ്പത്തൂരിൽ നിന്നും വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ കയറിയ പ്രതികളെ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു. ഷൊർണൂർ ഇൻസ്പെക്ടർ ഓഫ് റെയിൽവേ പൊലീസ് പി.വി.രമേഷിന്റെ നിർദേശത്തെ തുടർന്നു നടത്തിയ പ്രത്യേക പരിശോധനയിൽ എസ്.ഐമാരായ എസ്.അൻഷാദ്, എം.സുനിൽ, എ.എസ്.ഐ ജോസഫ് സോളമൻ, എസ്.സി.പി.ഒമാരായ ശിവകുമാർ, ഷംസീർ അലി, അജീഷ് ബാബു എന്നിവർ അടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പാലക്കാട് റെയിൽവേ പൊലീസ് അന്വേഷണം തുടരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |