SignIn
Kerala Kaumudi Online
Saturday, 20 April 2024 3.18 AM IST

ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് ഉടൻ പ്രവർത്തന സജ്ജമാകും

oxy-plant

പാലക്കാട്: ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കുന്ന അത്യാധുനിക പ്രഷർ സ്വിംഗ് അബ്‌സോർപ്ഷൻ (പി.എസ്.എ) സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാന്റിന്റെ സിവിൽ വർക്കുകൾ ദേശീയപാതാ അതോറിറ്റി പൂർത്തിയാക്കി. ഇലക്ട്രിക്കൽ പ്രവർത്തികൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

പി.എം കെയറിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. അന്തരീക്ഷത്തിൽ നിന്ന് പ്ലാന്റിലൂടെ ഓക്സിജൻ ഉത്പാദിപ്പിക്കും. പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ സൈന്യത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്.

പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ മിനുട്ടിൽ ആയിരം ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയും. 190 പേർക്ക് മിനിറ്റിൽ അഞ്ച് ലിറ്റർ എന്ന തോതിൽ ഓക്സിജൻ നൽകാൻ കഴിയുന്ന സംവിധാനമാണിത്.

നിലവിൽ ക്ഷാമമില്ല

നിലവിൽ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. കഞ്ചിക്കോട് നിന്നും വടക്കഞ്ചേരിയിൽ നിന്നുള്ള പ്ലാന്റുകളിൽ നിന്ന് ആവശ്യത്തിനുള്ള ഓക്സിജൻ ലഭ്യമാക്കുന്നുണ്ട്. ദിവസം ശരാശരി 20 മുതൽ 24 ടൺ ഓക്സിജൻ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ ആവശ്യാനുസരണം ഓക്സിജൻ നിറച്ച് ലഭ്യമാക്കാനുള്ള സൗകര്യമുണ്ട്.

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ ഓക്സിജൻ പ്ലാന്റ് ഉടൻ കമ്മിഷൻ ചെയ്യും. ഇതിന്റെ ഭാഗമായി പ്രതിരോധ ഗവേഷണ വികസന സ്ഥാപനം അധികൃതർ അടുത്താഴ്ച പരിശോധന നടത്തും.

- കൊവിഡ് ഓക്സിജൻ വാർ റൂം അധികൃതർ

കണക്കുകളിങ്ങനെ

-​സ​ർ​ക്കാ​ർ,​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ൾ​ക്കാ​യി​ ​പ്ര​തി​ദി​നം​ ​ജി​ല്ല​യി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​ഓ​ക്സി​ജ​ൻ​-​ 20​-​ 22​ ​മെ​ട്രി​ക് ​ടൺ
-​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ​ ​മാ​ത്രം​-​ 8​-​ 9​ ​മെ​ട്രി​ക് ​ടൺ
-​നി​ല​വി​ലെ​ ​കൊ​വി​ഡ് ​വ്യാ​പ​ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ 22​ ​മെ​ട്രി​ക് ​ട​ണ്ണി​ൽ​ ​നി​ന്ന് ​കൂ​ടാ​ൻ​ ​സാ​ധ്യത
-​ജി​ല്ല​യി​ൽ​ ​ഓ​ക്സി​ജ​ൻ​ ​ബെ​ഡു​ക​ളും​ ​സി​ലി​ണ്ട​റു​ക​ളും​ ​പ​ര്യാ​പ്തം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.