പട്ടാമ്പി: വൈദ്യുതി വകുപ്പിന്റെ പട്ടാമ്പി മണ്ഡലത്തിലെ വിവിധ ഓഫീസുകൾ ഒരു കോമ്പൗണ്ടിൽ ഉൾക്കൊള്ളിക്കുന്ന പദ്ധതിയായ മിനി വൈദ്യുതി ഭവന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായി മുഹമ്മദ് മുഹസിൻ എം.എൽ.എ. പദ്ധതിക്കായി ഒരു കോടി 30 ലക്ഷം രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. നിലവിൽ വൈദ്യുതി വകുപ്പിന്റെ പല ഓഫീസുകളും വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. മതിയായ സ്ഥല സൗകര്യങ്ങളില്ലാത്തത് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എ ഇത്തരത്തിലുള്ള നിർദേശം മുന്നോട്ടുവച്ചത്.
ഇതോടെ വൈദ്യുതി വകുപ്പിന്റെ എക്സിക്യൂട്ടിവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ ഓഫീസുകൾ നിർദിഷ്ട മിനി വൈദ്യുത ഭവനിൽ പ്രവർത്തിക്കാൻ സാധിക്കും. നിർദ്ദിഷ്ട സ്ഥലം മുഹമ്മദ് മുഹസിൻ എം.എൽ.എ, ഓങ്ങലൂർ പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് രജീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ. നീരജ്, വാർഡ് അംഗം രോഹിത്, പട്ടാമ്പി ഡിവിഷൻ എ.ഇ സുരേഷ്, എൻ.പി. വിനയകുമാർ, ടി.വി. ഗിരീഷ് എന്നിവർ സന്ദർശിച്ചു. പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നിർദ്ദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |