SignIn
Kerala Kaumudi Online
Saturday, 20 April 2024 2.01 AM IST

പാലക്കാട് ടൗൺ - പൊള്ളാച്ചി പാതയിൽ വൈദ്യുതീകരണം പുരോഗമിക്കുന്നു ചരക്കുനീക്കം സുഗമമാകും, നിത്യയാത്രക്കാർക്ക് ഗുണകരം

railway
വൈദ്യുതീകരിച്ച പൊള്ളാച്ചി പോത്തനൂർ പാതയിൽ പോത്തനൂരിൽ നിന്ന് വൈദ്യുതി എൻജീൻ പരീക്ഷണം ഓട്ടം നടത്തിയപ്പോൾ.

പാലക്കാട്: ചരക്കുനീക്കം സുഗമമാക്കുന്നതിന് പാലക്കാട് ടൗൺ - പൊള്ളാച്ചി പാതയിൽ വൈദ്യുതീകരണം പുരോഗമിക്കുന്നു. ഇതിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ പൊള്ളാച്ചി - പോത്തനൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയാക്കി പരീക്ഷണഓട്ടം നടത്തി.

റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ സിജി കെ. എബ്രഹാം, അസി. ഡിവിഷണൽ ഇലക്ട്രിക് എൻജിനിയർ കെ. ത്യാഗരാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനസംഘം പരീക്ഷണഓട്ടത്തിന് നേതൃത്വം നൽകി. കോയമ്പത്തൂർ പോത്തനൂർ പൊള്ളാച്ചി ലൈൻ വൈദ്യുതീകരണം ഇതിനകം പൂർത്തിയായി. ഇതിന്റെ പിറകെയാണ് പൊള്ളാച്ചി - പോത്തനൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയായത്.

പാലക്കാട് ടൗൺ - പൊള്ളാച്ചി പാതയിലും പൊള്ളാച്ചി - പഴനി - ദിണ്ഡിക്കൽ പാതയിലും വൈദ്യുതീകരണം പുരോഗമിക്കുകയാണ്. പാലക്കാട് പാതയിൽ 1200 വൈദ്യുതി തൂണുകളാണ് സ്ഥാപിക്കാനുള്ളത്. ഇതിൽ 600 ലേറെ സ്ഥാപിച്ചു കഴിഞ്ഞു. പഴനി പാതയിലും 90 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തീകരിച്ച് കഴിഞ്ഞതായി റെയിൽവേ അധികൃതർ അറിയിച്ചു.

പാസഞ്ചർ ട്രെയിനുകൾ കൂടും

പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്കും പഴനിയിലേക്കുള്ള പാതയുടെ വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ ചരക്കുനീക്കം സുഗമമാക്കുന്നതിനൊപ്പം കൂടൂതൽ പാസഞ്ചർ ട്രെയിനുകൾക്കും സാദ്ധ്യതയുണ്ട്. പാലക്കാട് നിന്ന് കോയമ്പത്തൂരിലേക്കും പൊള്ളാച്ചിയിലേക്കും നിരവധി പേരാണ് കച്ചവട ആവശ്യത്തിനും മറ്റുമായി കോയമ്പത്തൂർ - പൊള്ളാച്ചി ഭാഗങ്ങളിൽ ദിവസവും പോയിവരുന്നത്. വേണ്ടത്ര യാത്രാ സൗകര്യമില്ലാത്തത് ഇവിടത്തെ ജനങ്ങളെ വലയ്ക്കുന്നു. ഇതിന് പരിഹാരമാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.

പോത്തനൂർ - പൊള്ളാച്ചി വൈദ്യുതീകരണം പൂർത്തിയായതോടെ കോയമ്പത്തൂർ ഭാഗത്തുനിന്ന് പൊള്ളാച്ചി ഗുഡ്സ് ഷെഡിലേക്കുള്ള ചരക്കുനീക്കം സുഗമമാകും. നിലവിൽ കോയമ്പത്തൂരിൽ നിന്ന് പോത്തനൂർ വരെ വൈദ്യുതി എൻജിൻ ഉപയോഗിച്ചെത്തുന്ന ചരക്കുവണ്ടി ഇവിടെ നിന്ന് ഡീസൽ എൻജിനിലേക്ക് മാറ്റിയാണ് പൊള്ളാച്ചിയിലേക്ക് യാത്ര തുടരുന്നത്. വൈദ്യുതീകരിച്ച ലൈനിൽ വണ്ടി ഓടിക്കാൻ അനുമതി ലഭിക്കുന്നതോടെ പോത്തനൂരിൽ നിന്ന് എൻജിൻ മാറ്റുന്നത് ഉൾപ്പെടെ സമയം ലാഭിക്കാനാകും. കോയമ്പത്തൂരിൽ നിന്ന് കൂടുതൽ മെമു സർവീസുകൾ ഉൾപ്പെടെ പൊള്ളാച്ചിയിലേക്ക് ഓടിക്കാനാകുമെന്നും അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.