SignIn
Kerala Kaumudi Online
Thursday, 25 April 2024 4.11 PM IST

ഓണംമേള: സപ്ലൈകോയ്ക്ക് വരുമാനം 86.71 ലക്ഷം

supplyco

പാലക്കാട്: ഓണത്തോട് അനുബന്ധിച്ച് നടത്തിയ മേളയിലൂടെ സപ്ലൈകോയ്ക്ക് ജില്ലയിൽ നിന്ന് ലഭിച്ചത് 8,67,1530 രൂപ. ജില്ലാ, താലൂക്ക്, നിയോജക മണ്ഡലം തലത്തിൽ പത്തു ദിവസം നടത്തിയ മേളയിലൂടെയാണ് ഈ വരുമാനം ലഭിച്ചത്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്തെ പീപ്പിൾ ബസാറിനോട് ചേർന്നാണ് ജില്ലാ മേള നടന്നത്.

കൊവിഡ് കാലത്ത് പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് സപ്ലൈകോ സാധനങ്ങൾ നൽകിയത്. വിപണന മേളകൾക്ക് പുറമെ സപ്ലൈകോയുടെ സഹകരണത്തോടെ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലും വില്പന ഉണ്ടായിരുന്നു. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 13 ഇനങ്ങളാണ് വിലക്കുറവിൽ നൽകിയത്. കൊവിഡിനെ തുടർന്ന് 2020ൽ സപ്ലൈകോയ്ക്ക് മേളകൾ നടത്തിയിരുന്നില്ല.

വരുമാനം ഇങ്ങനെ

ജില്ലാ തല ഓണം മേള - 2,20,5670 രൂപ

താലൂക്ക് മേളകൾ - 3,75,3486 രൂപ

നിയോജക മണ്ഡലം തല മേളകൾ - 2,71,2374 രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.