SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.00 PM IST

ജില്ലയിൽ ഓക്സിജൻ വാർ റൂം പുനരാരംഭിച്ചു

war-room

പാലക്കാട്: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓക്സിജൻ വാർ റൂം പ്രവർത്തനം പുനരാരംഭിച്ചു. ചെമ്പൈ ഗവ. സംഗീത കോളേജിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം ആരംഭിച്ചത്. കൊവിഡ് മൂന്നാംതരംഗ സാധ്യത കൂടി കണക്കിലെടുത്താണ് ജില്ലയിലെ ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വാർ റൂം പ്രവർത്തനം ആരംഭിച്ചത്.
രണ്ടാംതരംഗം രൂക്ഷമായതോടെയാണ് ജില്ലയിൽ ആദ്യമായി ഓക്സിജൻ വാർ റൂം സജ്ജമാക്കിയത്. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോർട്ട് യൂണിറ്റുമായി (ഡി.പി.എം.എസ്.യു) ചേർന്നാണ് വാർ റൂം പ്രവർത്തിക്കുന്നത്. സബ് കളക്ടർ ഡോ.ബൽപ്രീത് സിംഗിനാണ് മേൽനോട്ട ചുമതല. ഡി.പി.എം.എസ്.യു നോഡൽ ഓഫീസറും ഓക്സിജൻ വാർ റൂം നോഡൽ ഓഫീസറുമായ ഡോ. മേരി ജ്യോതി ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഒമ്പത് അംഗ സമിതിയെയാണ് വാർ റൂമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.

സപ്ലൈ യൂണിറ്റുകൾക്കും ആശുപത്രികൾക്കും ഉത്പാദകർ ഓക്സിജൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങൾ വാർ റൂം മുഖേന നിയന്ത്രിക്കും. സമിതി അംഗങ്ങൾ എല്ലാ ദിവസവും ഓക്സിജൻ ലഭ്യത സംബന്ധിച്ച വിവരങ്ങൾ കൊവിഡ് ജാഗ്രത പോർട്ടലിൽ ഉൾപ്പെടുത്തും. സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാണ് വാർ റൂമിന്റെ പ്രവർത്തനമെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. നിലവിൽ ജില്ലയിൽ ഓക്സിജൻ ക്ഷാമമില്ല. മുന്നാംതരംഗത്തിന്റെ ഭാഗമായി ആശുപത്രികളിൽ കുട്ടികൾക്കുള്ള ബെഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണവും അന്തിമഘട്ടത്തിലാണെന്നും അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.