പാലക്കാട്: തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയുടെ ഭാഗമായി ജില്ലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ക്ലാസ് മുറികൾ ശുചീകരിച്ചു. പരീക്ഷ നടക്കുന്ന സ്കൂളുകളിലെ ക്ലാസ് മുറികൾ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ, കെ.എസ്.ടി.എ, സി.ഐ.ടി.യു എന്നിവയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. പി.എം.ജി ഹയർസെക്കൻഡറി സ്കൂളിൽ കെ.എസ്.ടി.എയുടെ ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല പരിപാടി സംസ്ഥാന പ്രസിഡന്റ് പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.എ.അരുൺകുമാർ, സെക്രട്ടറി എം.ആർ.മഹേഷ്കുമാർ, ജോയിന്റ് സെക്രട്ടറി കെ.അജില എന്നിവർ സംസാരിച്ചു.
ഇ.എം.എസ് ടാസ്ക് ഫോഴ്സ് അംഗങ്ങളായ അബ്ദുൾ ഷുക്കൂർ, ജാഫറുദ്ദീൻ, ബി.വിനോദ് എന്നിവരുടെ നേതൃത്യത്തിൽ ക്ലാസ് മുറികൾ അണുവിമുക്തമാക്കി. എസ്.എഫ്.ഐ ഏരിയ കമ്മിറ്റികൾക്ക് കീഴിൽ മൂന്നുദിവസമായി സംഘടിപ്പിക്കുന്ന ശുചീകരണവും ആരംഭിച്ചു. കൊവിഡ് ബാധിച്ച കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ് മുറികളും ഒരുക്കുന്നുണ്ട്. ജില്ലയിൽ 169 കേന്ദ്രങ്ങളിലായി 38130 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |