SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.03 AM IST

ബി.ജെ.പി പ്രതിഷേധ ധർണ

bjp
ബി.ജെ.പി കരിമ്പ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ബി.ജെ.പി കോങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി പി.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

കോങ്ങാട്: കേന്ദ്ര സർക്കാർ നൽകിയ സൗജന്യ കൊവിഡ് വാക്സിൻ വിതരണത്തിൽ സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികൾ ക്രമക്കേട് നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി കരിമ്പ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബി.ജെ.പി കോങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി പി.ജയരാജ് ഉദ്ഘാടനം ചെയ്തു. 45 വയസിന് മുകളിലുള്ളവർക്ക് എത്രയും പെട്ടെന്ന് വാക്സിനേഷൻ പൂർത്തിയാക്കണമെന്നും 18 വയസിനു മുകളിലുള്ളവർക്കുള്ള വാക്സിനേഷനിൽ സുതാര്യത ഉറപ്പു വരുത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി കരിമ്പ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.വി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.മണികണ്ഠൻ, ബി.ചന്ദ്രകുമാർ, ജയപ്രകാശ്, എം.ഗോപാലകൃഷ്ണൻ, ബേബി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.