കൊല്ലങ്കോട്: അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് കൊല്ലങ്കോട് എസ്.എൻ.പി സ്കൂളിൽ നടന്ന പരിപാടിയിൽ എസ്.എൻ.പി.എസ് മുൻ പ്രധാന അദ്ധ്യാപകൻ കൃഷ്ണൻകുട്ടിയെ ആദരിച്ചു. പൂർവ വിദ്യാർത്ഥിയും മലയാള പുരസ്ക്കാര ജേതാവും നർത്തകിയുമായ റാനിയ റാണ, ഇടുക്കി രാജാക്കാട് തഹ്സിൽദാർ സുധാകരൻ എന്നിവർ മുഖ്യാതിഥിയായി.
സി.ബി.എസ്.ഇ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ശ്രീനാരായണ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജി. വിൻസെന്റ്, ട്രഷറർ എം. പരമേശ്വരൻ, വൈസ് പ്രസിഡന്റ് കെ.സി. ആറുമുഖൻ, എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. രമേഷ്, പ്രിൻസിപ്പൽ പി. മിനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |