പാലക്കാട്: മെമു ട്രെയിനുകൾ പാലക്കാട് നിന്ന് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. നേരത്തെ പാലക്കാട് ജംഗ്ഷനിൽ നിന്ന് മെമു ട്രെയിൻ സർവീസുകൾ നടത്തിയിരുന്നെങ്കിലും പിന്നീട് നിറുത്തിവയ്ക്കുകയായിരുന്നു. എന്നാൽ മംഗലാപുരം, കോയമ്പത്തൂർ പോത്തനൂർ റൂട്ടുകളിൽ ഓടാൻ തുടങ്ങിയിട്ടും പാലക്കാട് ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിച്ചിട്ടില്ല. പാലക്കാട് മെമു ഷെഡ്ഡിൽ ട്രെയിനിന്റെ കംമ്പാർട്ട്മെന്റുകൾ അടക്കം പരിപാലിക്കാൻ സംവിധാനമുണ്ടായിട്ടും ഇവിടെ നിന്ന് സർവീസ് ആരംഭിക്കാത്തത് യാത്രാ ദുരിതത്തിന് ഇടയാക്കുന്നുണ്ട്. പാലക്കാട് - എറണാകുളം, പാലക്കാട് ടൗൺ സേലം, ഈറോഡ്, കോയമ്പത്തൂർ ഭാഗത്തേക്ക് മെമു സർവീസുകൾ നടത്താൻ നടപടി സ്വീകരിക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി, കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |