SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.55 PM IST

സങ്കുചിത താത്പര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന്

dcc
യു.ഡി.എഫ് പാലക്കാട് ജില്ലാ നേതൃയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ സംസാരിക്കുന്നു.

പാലക്കാട്: ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി മതേതരത്വവും സാഹോദര്യവും പുലർത്തുന്നതിൽ മാതൃകയായ കേരളത്തിന്റെ സൗഹൃദപാരമ്പര്യം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് യു.ഡി.എഫ് ജില്ലാ നേതൃയോഗം. സങ്കുചിത താത്പര്യം പ്രചരിപ്പിക്കാനും മുതലെടുക്കാനും ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കാൻ കേരളീയർ പ്രതിജ്ഞ ബദ്ധരാവണമെന്നും യോഗം മുന്നറിയിപ്പ് നൽകി.
പാലക്കാട് ചെയർമാൻ കളത്തിൽ അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാനേതൃ യോഗം വി.എസ്. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകരെ സഭ്യതയുടെ അതിർകടന്നു അപമാനിക്കാൻ ശ്രമിക്കുന്ന കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശിയുടെ പദവിക്ക് നിരക്കാത്ത പ്രസംഗങ്ങൾ പ്രകോപനപരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ, വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, യു.ഡി.എഫ് ജില്ലാ കൺവീനർ പി. ബാലഗോപാൽ, യു.ഡി.എഫ് നേതാക്കളായ സി. ചന്ദ്രൻ, കെ.എ. ചന്ദ്രൻ, എം.എം. ഹമീദ്, ജോബി ജോൺ, ടി.എം. ചന്ദ്രൻ, ബാബു തോമസ്, പി. കലാധരൻ, കെ. രാജൻ, തോമസ് ജേക്കബ്, എ.എം. ഷിബു, സുരേഷ് വേലായുധൻ, ബി. രാജേന്ദ്രൻ നായർ, കെ. അപ്പുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.